പൂച്ചാക്കൽ: മഴവെള്ളം കയറി മുട്ടോളം എത്തിയിട്ടും നടപടി സ്വീകരിക്കാതെ പഞ്ചായത്ത്. ഒടുവിൽ നാട്ടുകാർ കളക്ടർക്കു പരാതി നൽകി. തൈക്കാട്ടുശേരി പഞ്ചായത്തില്‍ 10-ാം വാര്‍ഡില്‍ പനിയാത്ത് കോളനിയിലാണ് ഗുരുതരമായ വെള്ളക്കെട്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും പഞ്ചായത്ത് കോളനിയോട് അവഗണനയാണ് കാണിക്കുന്നതെന്ന് കോളനി നിവാസികൾ പറയുന്നു.
പനിയാത്ത് കോളനി താഴ്ന്ന പ്രദേശമായതിനാല്‍ വര്‍ഷങ്ങളായി കാലവര്ഷങ്ങളിലും വേനല്‍ മഴയിലും ഗുരുതരമായ വെള്ളക്കെട്ട് അനുഭവിക്കുന്ന പ്രദേശമാണ്. 30 സ്ഥിരതാമസക്കാരാണ് ഇവിടെ കഴി യുന്നത്.
മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന വെള്ളക്കെട്ട് മൂലം വീടുകളിലും വെള്ളം കയറാറുണ്ട്. കൂടാതെ സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞുകവിഞ്ഞ് എല്ലാ വീട്ടുകാരും വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നവജാത ശിശുക്കളും പ്രായം ചെന്നവരും രോഗികളുമായ നിരവധി പേരാണ് കോളനിയിലെ നാല് സെന്റ് വീടുകളില്‍ ദുരിതത്തില്‍ കഴിയുന്നത്.
വര്‍ഷങ്ങളായി ഈ കോളനി നിവാസികള്‍ അനുഭവിക്കുന്ന വെള്ളക്കെട്ട് ദുരിതത്തിന് പരിഹാരം കാണാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെള്ളക്കെട്ട് വരുന്ന സന്ദര്‍ഭങ്ങളില്‍ നിലവിലെ റോഡിലൂടെ പാത്തിവെട്ടിയാണ് സമീപത്തെ പാടത്തേക്ക് വെള്ളം ഒഴുക്കി വിടുന്നത്. കാണ നവീകരിക്കുവാനും സുഗമമായ രീതിയില്‍ വെള്ളം ഒഴുക്കി വിടാനുമുള്ള യാതൊരു നടപടികളും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് പ്രിസിഡന്റിനും കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടുണ്ടന്ന് പി.ആർ. സുമേരൻ പറഞ്ഞു.